Skip to main content
Srishti-2022   >>  Poem - Malayalam   >>  ബിംബം

ബിംബം

വെയിലേറെ നിന്നൊരു മദ്ധ്യാന നേരത്തു

ഓടിത്തളർന്നു കിതച്ചു നിന്നു

പടിയേറേ താണ്ടിയ പാദ ദ്വയം

പതിയെ മൊഴിഞ്ഞു മിഴികൾ രണ്ടും

ദിക്കേറെ കണ്ടു ഞാൻ മനോഹരം

എന്നിൽ സാരഥിയായ നീ മാറിയപ്പോൾ

 

ഒരു മഴയത് ഒരു കുടപോലും ഇല്ലാത്ത നേരത്തു

പതിയെ പിടിക്കുന്ന ഒരു കൈ തലം

മഴയുടെ മുമ്പിൽ അത് അടിപതറി വീഴവേ

അരുമയോടെ ശിരസ്സൊന്നോത്തി

അടി പലതും താണ്ടി ഞാൻ

എന്നിൽ മകുടമായ നീ മാറിയപ്പോൾ

 

തനിയെ തിരിയുന്ന പമ്പരംജീവിതം

അതിൽ താളമായി മാറുന്നു പ്രകൃതീശ്വരി

ഒരു ദ്വീപായ മാറുന്ന മനസ്സിൽ

കാറും കോളും കഴിഞ്ഞുള്ള വേളകളിൽ

പതിയെ തെളിയുന്നു ജീവസത്യം

തനിയെ വരുന്നു നാംതനിയെ തിരിക്കുന്നു

ഒരു വേള കൂട്ടിനായി  ബിംബം മാത്രം