Skip to main content
Srishti-2022   >>  Poem - Malayalam   >>  പൂക്കാലം വന്നുവെങ്കിലോ !

Saranya T Pillai

Polus Software Pvt. Ltd.

പൂക്കാലം വന്നുവെങ്കിലോ !

വയൽക്കിളികളെ വന്നാലും
വയലൊന്നു ചുറ്റി വന്നാലും
ഒരു കതിര് നുള്ളി പോയാലും.
ഓർക്കുക,
ഒരു കതിര് മാത്രം നുള്ളുക.
ഇത് തീ പാറും കാലം,
തൊട്ടതിനൊക്കയും വില പറയും കാലം.
കാളക്കുളമ്പടി ഏറ്റില്ല എന്നാകിലും
മണ്ണിൻ മനം നിറഞ്ഞു
മനസ്സ് കുളിർത്തു
വിത്തോന്നതൂറ്റി മുളപൊട്ടി
തളിരില വന്നു നെൽക്കതിരു ചൂടി
കാറ്റിലിളകിയാടി നിൽപ്പൂ .
വെയിലേറ്റു പാലുറച്ചു
സ്വർണ വർണം പൂണ്ടു നിൽപ്പൂ.
വരിക, നിങ്ങൾ ഇവയൊന്നു കണ്ടു പോവുക.
കാവുകൾ എണ്ണി പറയുക,
മലകളെ തഴുകി പറക്കുക,
ഇനി വരും നാൾ ഇവയൊക്കെയും
കണ്ടുവോ എന്നു പറയുക.
കാറ്റിനോടൊതുക മഴ-
മുകിലിനോടൊന്നു ചൊല്ലുവാൻ
സമയം നോക്കിയെത്തുവാൻ .
മഴ കനിഞ്ഞെന്നാകിൽ
വയലു കനിഞ്ഞെന്നാകിൽ
നൂറുമേനി വിളയുമെങ്കിലോ?
ഇവിടെവിടെയെങ്കിലും
ഒരു പുത്തനുദയം വന്നുവെങ്കിലോ -
മഹാഭാഗ്യം!
ഒരു പക്ഷെ പഴയ ഒരു
പൂക്കാലം തിരികെ എത്തിയേക്കാം.