Pooja Narayanan
UST Global
അപൂർവ്വരാഗം
ആരോ പാടുന്നു വീണ മീട്ടി
ഏതോ ഒരപൂർവ്വരാഗം
പാട്ടിനു കാതോർത്ത്
ഞാനുമിരുന്നു ഏകയായ്
എൻ ജാലകവാതിലിൽ…
നിശയുടെ നിശബ്ദതയിൽ
അലതല്ലുമാ രാഗം
എവിടെ നിന്നോ ...എവിടെ നിന്നോ?
മഴ തൻ ശ്രുതിയിൽ
പ്രകൃതി തൻ താളത്തിൽ
ഹൃദയത്തിൻ ഈണത്തിൽ
ഏതോ ഒരപൂർവ്വരാഗം…
അനുപമാരാഗം
എവിടെ നിന്നറിയില്ല
ഇന്നുമെനിക്കറിയില്ല
അതെൻ ഹൃദയത്തിൻ രാഗമോ?
പാട്ടിനു കാതോർത്ത്
വീണ്ടുമിരുന്നു ഞാൻ
ഏകയായ് എൻ ജാലകവാതിലിൽ…