Skip to main content

ഐ ടി ജീവനക്കാരുടെ കുട്ടികൾക്കായി ടെക്‌നോപാർക്കിൽ പ്രതിധ്വനി മലയാളം പള്ളിക്കൂടത്തിന്റെ കാളവണ്ടിയാത്ര

ടെക്‌നോപാർക്കിൽ പ്രതിധ്വനി-മലയാളം പള്ളിക്കൂടത്തിന്റെ കാളവണ്ടിയാത്ര ഇന്ന് -ജൂലൈ 28 ശനി, രാവിലെ 9:30നു നടന്നു. മേയർ ശ്രീ വി കെ പ്രശാന്ത് കാളവണ്ടി യാത്ര ഫ്ലാഗ്ഗ് ഓഫ്‌ ചെയ്തു. കാളവണ്ടിക്ക് നമ്മുടെ കാർഷിക സംസ്കാരത്തിലുണ്ടായിരുന്ന പ്രാധാന്യത്തെക്കുറിച്ചു കവി മധുസൂദനൻ നായർ പറഞ്ഞു. കേരളീയ പാരമ്പര്യത്തെയും സംസ്ക്കാരത്തെയും അടിസ്ഥാനപ്പെടുത്തി, കവി വി. മധുസൂദനൻ നായരുടെ നേതൃത്വത്തിൽ നടന്നുവരുന്ന മലയാളം പള്ളിക്കൂടം പ്രതിധ്വനിയുടെ നേതൃത്വത്തിൽ ടെക്‌നോപാർക്കിൽ രണ്ടാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടാണ് കാളവണ്ടിയാത്ര സംഘടിപ്പിച്ചത്.

Subscribe to Malayalam Pallikkoodam